തിരുവനന്തപുരം: ഇന്നലെ അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണനെ അവഹേളിക്കുന്ന തരത്തിൽ വാട്സ് ആപ്പിൽ പോസ്റ്റിട്ട പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ ആയ ഉറൂബിനെയാണ് സസ്പെൻഡ് ചെയ്തത്.
ഉറൂബ് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുൻ ഗൺമാനായിരുന്നു.
ഉറൂബ് പി.ടി.എ പ്രസിഡൻറായ പോത്തൻകോട് എൽ.വി.എച്ച്.എസ് സ്കൂളിന്റെ പി.ടിഎ ഗ്രൂപ്പിലാണ് കോടിയേരിക്കെതിരെ പോസ്റ്റിട്ടത്.
വാട്സ് ആപ്പ് ഗ്രൂപ്പിൽ കോടിയേരി ബാലകൃഷ്ണനെ കൊലയാളിയെന്ന് വിളിച്ചാണ് ഉറൂബ് അധിക്ഷേപകരമായ പോസ്റ്റിട്ടത്.
പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.എം ആനക്കോട് ബ്രാഞ്ച് സെക്രട്ടറി ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. നടപടി ആവശ്യപ്പെട്ട് സി.പി.എം പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാറിന്റെ നടപടിയുണ്ടായത്.
മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ ഉറൂബിനെയാണ് സസ്പെൻഡ് ചെയ്തത്. ഉറൂബ് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുൻ ഗൺമാനായിരുന്നു.





0 Comments